ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ്: (മെൽബൺ 2023) വെള്ളിയാഴ്ച മുതൽ
മെൽബൺ: ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫെറൻസിന്റെ പന്ത്രണ്ടാമത് സമ്മേളനം മെൽബണിൽ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാഷണൽ കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് അറിയിച്ചു.
ഏപ്രിൽ 7 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫറൺസ് ഉത്ഘാടനം ചെയ്യും. വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ നടക്കുന്ന കോൺഫറൺസിൽ പാസ്റ്റർ ഷിബു തോമസ് (യൂഎസ്എ) മുഖ്യ സന്ദേശം നൽകും. ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
ശനിയാഴ്ച്ച രാവിലെ 8.30 മുതൽ 10.30 വരെ ലേഡീസ് സെഷനും, 10.45 മുതൽ 12.30 വരെ ഫാമിലി സെഷനും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ യൂത്ത് സെഷനും, വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. ലേഡീസ് സെഷനിൽ സിസ്റ്റർ രേഷ്മ ഷിബു തോമസ്, യൂത്ത് സെഷനിൽ പാസ്റ്റർ മെർലിൻ ജോൺ എന്നിവർ മുഖ്യ സന്ദേശം നലകും. ഞായറാഴ്ച നടക്കുന്ന സഭയോഗത്തിൽ കർതൃമേശ ഉണ്ടായിരിക്കും.
മുൻ വർഷങ്ങളിലെപോലെ എല്ലാ കർതൃദാസന്മാരുടെയും, ദൈവ മക്കളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.