മോളി ഫിലിപ്പോസ് (80) അക്കരെ നാട്ടിൽ
ഉദയ്പൂർ: ഉദയ്പൂർ ഫിലാദൽഫിയ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ.ഫിന്നി ഫിലിപ്പിന്റെ മാതാവും ഐ.പി.സി ഹെബ്രോൻ എറണാകുളം വളഞ്ഞമ്പലം സഭയുടെ ആരംഭകാല വിശ്വാസി
പരേതനായ ക്യാപ്റ്റൻ പി.ഒ.ഫിലിപ്പോസിന്റെ ഭാര്യ മോളി ഫിലിപ്പോസ് (80) മകൻ ഉദയ്പൂർ ഫിലാദൽഫിയ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ.ഫിന്നി ഫിലിപ്പിന്റെ വസതിയിൽ നിര്യാതയായി. സംസ്കാരശുശ്രൂഷ പിന്നീട് എറണാകുളം കടവന്ത്ര മുട്ടത്തിൽ ലൈൻ പെനിയേൽ ഭവനത്തിലും എറണാകുളം ഐ.പി.സി ഹെബ്രോൻ സഭയുടെ നേതൃത്വത്തിലും നടത്തും. തിരുവല്ല നീരാറ്റുപുരം അത്തിമൂട്ടിൽ കുടുംബാംഗമാണ്. മറ്റ് മക്കൾ. ജിന്നി ഫിലിപ്പ് ( അറ്റ്ലാന്റാ ), ഷൈനി ഏബ്രഹാം (ഡാലസ്). മരുമക്കൾ.ഗ്ലോറി ഫിലിപ്പ്, സോഫിയ ഫിലിപ്പ്, ഫിലിപ്പ് ഏബ്രഹാം.




- Advertisement -