അനു ബിജു (29) യു.കെയിൽ മരണമടഞ്ഞു
നോർവിച്ച് /യു.കെ: അനു ബിജു (29) യു.കെയിൽ മരണമടഞ്ഞു. സ്തനാർബുദം ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. രോഗ നിര്‍ണയം നടത്തിയിട്ട് ചിലമാസങ്ങൾ മാത്രമേ ആയിരുന്നൊള്ളു. നഴ്‌സ് ദമ്പതികളായ അനുവും ബിജുവും യുകെയില്‍ എത്തിയിട്ട് അധിക സമയമായിട്ടില്ല. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകനുണ്ട്. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച ബിജുവിന്റെ വിസയില്‍ ഡിപെന്‍ഡന്റ് ആയിട്ടാണ് അനു യു.കെയില്‍ എത്തുന്നത്.
വായനാട്ടുകാരിയായ അനു വിവാഹശേഷം ഭർത്താവിന്റെ സ്ഥലമായ ആലപ്പുഴയിലാണ് താമസം. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ അനുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള തിരക്കിലാണ് നോര്‍വ്വിച്ചിലെ മലയാളികള്‍. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.




- Advertisement -