ഡബ്ലിൻ: ഐപിസി ഡബ്ലിൻ സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന ലേഡീസ് കോൺഫ്രൻസ് മാർച്ച് 18 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് 4 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടക്കുന്നു. പാസ്റ്റർ സാനു പി മാത്യു മീറ്റിംഗ് ഉദ്ഘാടനം ചെയ്യും.
പ്രസ്തുത മീറ്റിംഗിൽ സിസ്റ്റർ ഷൈനി തോമസ് (UK) ദൈവവചന ശുശ്രൂഷിക്കുന്നു. സിസ്റ്റർ ജിനി തോമസ്, സിസ്റ്റർ വിൻസി വർഗീസ്, സിസ്റ്റർ ജെസി മാത്യു എന്നിവർ നേതൃത്വം നൽകും.