ടോറോന്റോ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെയും യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമതു കനേഡിയൻ കോൺഫറെൻസ് (KECC) ഇന്ന് മുതൽ (Holiday Inn Toronto ഈസ്റ്റ്, 600 Dixon Road, Etobicoke) വച്ച് നടത്തപ്പെടുന്നു.
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആശേർ മാത്യു ഉത്‌ഘാടനം ചെയ്യുന്ന കോൺഫെറെൻസിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സും കെ. ഇ കാനഡ വർഷിപ്പ് ടീമും ആരാധനക്ക് നേതൃത്വം നൽകുന്നു.
മുഖ്യ അതിഥി റവ: ഷിബു തോമസ് (USA): “നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ” (സങ്കീ 85:6) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. 18 ശനിയാഴ്ച്ച രാവിലെ 10നും വൈകിട്ട് 6നുമായി തുടർന്നുള്ള സെഷനുകൾ നടത്തപ്പെടുന്നു.
മിസ്സിസാഗാ മാൾട്ടൻ എം പി പി മിസ്റ്റർ ദീപക് ആനന്ദ് (Member of Provincial Parliament-Legislative Assembly of Ontario) കോൺഫെറെൻസിൽ പങ്കെടുക്കുന്നു. കാനഡയിൽ ഉള്ള വിവിധ പ്രൊവിൻസിൽ നിന്ന് ഒട്ടനവധി വിശ്വാസ സമൂഹം ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നു.
ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.