ഏ ജി കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13 മുതൽ
വാർത്ത : പ്രസ്റ്റിൻ പി ജേക്കബ്(പബ്ലിസിറ്റി കൺവീനർ)
കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13 വ്യാഴം മുതൽ 16 ഞായർ വരെ ഒന്നാംകുറ്റി, കായംകുളം അസംബ്ലി ഓഫ് ഗോഡ് സഭയുടെ സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.13 വ്യാഴം വൈകിട്ട് 6 മണിക്ക് സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.യോഗങ്ങൾ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും.വെള്ളി പകൽ പവർ കോൺഫറൻസും, ശനി പകൽ ഡബ്ല്യൂ എം സി മീറ്റിങ്ങും ഞായർ പൊതു സഭായോഗവും നടക്കും.
SIAG ജനറൽ സെക്രട്ടറി റവ. ഡോ. കെ ജെ മാത്യു, റവ. വർഗീസ്സ് എബ്രഹാം (രാജു മേത്ര, റാന്നി ), റവ. ജോ തോമസ് (ബാംഗ്ലൂർ ), റവ. ടി വി പൗലോസ് (കറ്റാനം ), റവ. രാജൻ എബ്രഹാം (നൂറനാട് ) എന്നിവർ ശുശ്രുഷിക്കും.ശാലേം വോയ്സ്,പത്തനാപുരം സംഗീതശുശ്രുഷക്ക് നേതൃത്വം കൊടുക്കും.




- Advertisement -