ഐ ജി എം അയർലൻഡ് സൺഡേസ്‌കൂൾ: ‘വി ബി എസ്സ് ഗ്രൗ ഫിയോർ’ ഏപ്രിൽ 6 മുതൽ
ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സൺഡേസ്കൂളിന്റെ നേതൃത്വത്തിൽ ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ‘Grá fíor’ എന്ന പേരിൽ വി ബി എസ്സ് നടക്കും. True Love at the Cross എന്ന വിഷയത്തെ ആസ്പദമാക്കി പാട്ടുകൾ, കഥകൾ, തിരുവചന പഠനം, ആരാധനാ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ കുട്ടികൾക്കു ആകർഷകമായ വിവിധ പരിപാടികൾ വി ബി എസ്സിന്റെ ഭാഗമായി ഉണ്ടായിരിക്കും. മാതാപിതാക്കൾ ഉൾപ്പടെയുള്ളവരുടെ പൊതുയോഗവും ഇതിനോട് അനുബന്ധിച്ചു നടക്കും. അവധിയൊടാനുബന്ധിച്ചു യുവതലമുറയെ ദൈവത്തോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വർഷത്തെ വി ബി എസ്സിന് ഡബ്ലിൻ IGM സഭയും സൺഡേസ്കൂളും നേതൃത്വം നൽകും.






- Advertisement -