ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രേയുള്ള ആക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം: പ്ര​ധാ​ന​മ​ന്ത്രി​ക്കു തു​​റ​​ന്ന ക​​ത്തെ​​ഴു​​തി മു​​ൻ സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​ക്ര​​മ​ണ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്ക് തു​​റ​​ന്ന ക​​ത്തെ​​ഴു​​തി മു​​ൻ സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ. ത​​ങ്ങ​​ൾ​​ക്ക് ഒ​​രു രാ​​ഷ‌്ട്രീ​​യ​ പാ​​ർ​​ട്ടി​​യു​​മാ​​യും ബ​​ന്ധ​​മി​​ല്ല. നി​​ഷ്പ​​ക്ഷ​​ത​​യി​​ലും സ​​മ​​ത്വ​​ത്തി​​ലു​​മാ​​ണ് ത​​ങ്ങ​​ൾ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ ഭ​​ര​​ണ​​ഘ​​ട​​ന​​യോ​​ട് പ്ര​​തി​​ബ​​ദ്ധ​​ത പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​വെ​ന്ന് ചൂ​​ണ്ടി​ക്കാ​​ട്ടി​​യാ​​ണ് ഐ​​എ​​എ​​സ്, ഐ​​പി​​എ​​സ്, ഐ​​എ​​ഫ്എ​​സ് തു​​ട​​ങ്ങി വി​​വി​​ധ സി​​വി​​ൽ സ​​ർ​​വീ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ജോ​​ലി​ചെ​​യ്തി​​രു​​ന്ന വ്യ​​ത്യ​​സ്ത മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ളി​​ൽ​പ്പെ​ട്ട 93 പേ​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ക​​ത്തെ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത്. ബി.​​ജെ​​.പി​​യു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​വ​​രും അ​​നു​​ബ​​ന്ധ സം​​ഘ​​ട​​ന​​ക​​ളി​​ൽ​പ്പെ​ട്ട​വ​രും രാ​​ജ്യ​​ത്തെ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​ങ്ങ​​ൾ​​ക്കെ​​തി​​രേ ന​​ട​​ത്തു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളെ അ​​ങ്ങേ​​യ​​റ്റം അ​​പ​​ല​​പി​​ക്കു​​ന്നു. ക്രൈ​​സ്ത​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​മെ​​തി​​രേ ന​​ട​​ക്കു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളെ​​യും വി​​ദ്വേ​​ഷ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളെ​​യും എ​​തി​​ർ​​ക്കു​​ന്നു. എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്ക് അ​​തീ​​ത​​മാ​​യി തു​​ല്യ​​രാ​​യി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന അ​​നു​​ശാ​​സി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​ടു​​ത്ത​കാ​​ല​​ത്താ​​യി ക്രൈ​​സ്ത​​വ​​ർ​​ക്കും ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​മെ​​തി​​രാ​​യ അ​​ക്ര​​മ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ചു​വ​​രി​​ക​​യാ​​ണെ​​ന്ന് ക​​ത്തി​​ൽ ചൂ​​ണ്ടി​ക്കാ​​ട്ടു​​ന്നു.

രാ​​ജ്യ​​ത്ത് 1951ൽ ​​ഉ​​ണ്ടാ​യി​​രു​​ന്ന 2.3 ശ​​ത​​മാ​​ന​​മോ അ​​തി​​ൽ കു​​റ​​വോ ആ​​ണ് ഇ​​പ്പോ​​ഴും ക്രൈ​​സ്ത​​വ ജ​​ന​​സം​​ഖ്യ. എ​​ന്നാ​​ൽ, നി​​ർ​​ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം എ​​ന്ന ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ചാ​​ണ് ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ നി​​ര​​ന്ത​​രം ആ​​ക്രമ​​ണം ന​​ട​​ത്തു​​ന്ന​​ത്. രാ​‌​‌ഷ‌്ട്ര​നി​​ർ​​മാ​​ണ​​ത്തി​​ൽ ക്രൈ​​സ്ത​​വ​​ർ വ​​ഹി​​ച്ച പ​​ങ്ക് ഒ​​രു​ത​​ര​​ത്തി​​ലും വി​​സ്മ​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത​​ല്ല. സി​​വി​​ൽ സ​​ർ​​വീ​​സ് മേ​​ഖ​​ല​​യി​​ലും ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്നു​​ള്ള​​വ​​ർ സ്തു​​ത്യ​​ർ​​ഹ​​മാ​​യ സേ​​വ​​നം കാ​​ഴ്ച​വ​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നി​​ട്ടും ഈ ​​സ​​മു​​ദാ​​യ​​ത്തി​​നെ​​തി​​രേ വെ​​റു​​പ്പും വി​​ദ്വേ​​ഷ​​വും അ​​ക്ര​​മ​​വും തു​​ട​​രു​​ന്ന​​താ​​യാ​​ണ് കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന​​തെ​​ന്നും ക​​ത്തി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ, വി​​ദ്യാ​​ഭ്യാ​​സ, സാ​​മൂ​​ഹി​​ക പ​​രി​​ഷ്ക​​ര​​ണ മേ​​ഖ​​ല​​ക​​ളി​​ൽ ക്രൈ​​സ്ത​​വ​​രും അ​​വ​​രു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളും വ​​ഹി​​ക്കു​​ന്ന പ​​ങ്ക് നി​​ർ​​ണാ​​യ​​ക​​മാ​​ണ്. ഏ​​റ്റ​​വും പി​​ന്നാ​​ക്ക സ്ഥ​​ല​​ങ്ങ​​ളി​​ൽ സ​​മൂ​​ഹ​​ത്തി​​ലെ പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി ക്രൈ​​സ്ത​​വ​സ​​മൂ​​ഹം നി​​ര​​ന്ത​​രം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ക്രൈ​​സ്ത​​വ​​ർ​​ക്കു​വേ​​ണ്ടി മാ​​ത്ര​​മെ​​ന്ന പേ​​രി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഒ​​രൊ​​റ്റ സ്ഥാ​​പ​​ന​​വും രാ​​ജ്യ​​ത്തി​​ല്ല. അ​​വ​​രു​​ടെ എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ളും എ​​ല്ലാ​​വ​​ർ​​ക്കു​​മാ​​യി തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ന്നു​വെ​ന്നും ക​​ത്തി​​ൽ ചൂ​​ണ്ടി​ക്കാ​​ട്ടു​​ന്നു. ജ​​യി​​ലി​​ൽ മ​​രി​ച്ച ​ഫാ. ​​സ്റ്റാ​​ൻ സാ​​മി​​യു​​ടെ വി​​ഷ​​യ​​വും ക​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്. ഛ​ത്തീ​​സ്ഗ​​ഡ്, ആ​​സാം, യു​​പി, മ​​ധ്യ​​പ്ര​​ദേ​​ശ്, ഒ​​ഡീ​​ഷ, ക​​ർ​​ണാ​​ട​​ക, ഗു​​ജ​​റാ​​ത്ത്, മ​​ഹാ​​രാ​​ഷ‌്ട്ര തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ദേ​​വാ​​ല​​യ​​ങ്ങ​​ൾ​​ക്കും നേ​​രേ കൂ​​ടു​​ത​​ലും ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ള്ള​​ത്. ഏ​​റ്റ​​വു​മൊ​​ടു​​വി​​ൽ ഛത്തീ​​സ്ഗ​​ഡി​​ലെ നാ​​രാ​​യ​​ണ്‍​പൂ​​രി​​ൽ ന​​ട​​ന്ന അ​​ക്ര​​മ​സം​​ഭ​​വം ഉ​​ൾ​​പ്പെ​ടെയുള്ളവ ഒ​​രു​ത​​ര​​ത്തി​​ലും അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത​​ല്ലെ​​ന്നും ക​​ത്തി​​ൽ ചൂ​​ണ്ടി​ക്കാ​​ട്ടു​​ന്നു.

ക്രൈ​​സ്ത​​വ​​ർ അ​​ട​​ക്ക​​മു​​ള്ള ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന എ​​ല്ലാ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കും അ​​ടി​​യ​​ന്ത​​ര​​മാ​​യി അ​​റു​​തി വ​​രു​​ത്ത​​ണം. കേ​​ന്ദ്ര​സ​​ർ​​ക്കാ​​രും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണം. മൗ​​നം കൂ​​ടു​​ത​​ൽ അ​​ക്ര​​മ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു എ​​ന്ന തി​​രി​​ച്ച​​റി​​വി​​ൽ​നി​​ന്നാ​​ണ് ഇ​​പ്പോ​​ൾ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ്ര​​തി​​ഷേ​​ധ​ശ​​ബ്ദം ഉ​​യ​​ർ​​ത്തി മു​​ന്നോ​​ട്ടു​വ​​രു​​ന്ന​​ത്. ക്രൈ​​സ്ത​​വ​​ർ​​ക്ക് രാ​​ജ്യ​​ത്ത് മ​​റ്റെ​​ല്ലാ പൗ​​ര​​ന്മാർ​​ക്കും ഉ​​ള്ള​​തു​പോ​​ലെ​ത​​ന്നെ തു​​ല്യ​​ത​​യും നി​​യ​​മ​പ​​രി​​ര​​ക്ഷ​​യും ഉറപ്പാക്ക​ണ​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് എ​​ഴു​​തി​​യ ക​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply