ആനി ജോസഫ് (75) ഡാളസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
ഡാളസ്: പുതുപ്പള്ളി കുറ്റിക്കാട്ട് സിബു കോട്ടേജിൽ ആനി ജോസഫ് (75) ഡാളസിൽ വെച്ച് നിര്യാതയായി. പുനലൂർ ഭാനുവിലാസം കുടുംബാംഗമായ പരേത ഡാളസ് മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു. റിട്ടേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ പരേതനായ കെ. ജെ. ജോസഫ് ആണു ഭർത്താവ്. ഭൗതിക ശരീരം ഫെബ്രുവരി 25 ശനിയാഴ്ച വൈകിട്ട് 4:30 നു ഡാളസ്-മെസികിറ്റ് ഇൻസ്പിറേഷൻ ചർച്ച് (Inspiration Church, 1233 N. Beltline Road, Mesquite, Texas 75149) മന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9:00-നു ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) ചാപ്പലിൽ ആരംഭിക്കുകയും, തുടർന്ന് ന്യൂ ഹോപ്പ് സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.
മക്കൾ: സിബി (US), സിലി (US), സോളമൻ (UK). മരുമക്കൾ: ജോ ഏബ്രഹാം ചിറക്കിയിൽ, പുതുപ്പള്ളി(US), റജി മാത്യൂസ് തുണ്ടിയംകുളത്ത്, മല്ലപ്പള്ളി (US), സജിൻ ചിറക്കൽ കുന്നന്താനം (UK).