ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ മേപ്രാൽ: ടീൻ ചലഞ്ചും വചനഘോഷണവും

മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത സായാഹ്നവും വചനഘോഷണവും നാളെ (ഞായർ) സഭാഹാളിൽ നടക്കും. 3 ന് ഷൈൻ സമ്മേളനത്തിൽ ബാല- കൗമാര സുവിശേഷകൻ കെ.സി.ജോബി ക്ലാസ് നയിക്കും.

News Middle Advt Banner

5.30ന് അവേക്ക് സുവിശേഷ സമ്മേളനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട വചനപ്രഘോഷണം നടത്തും. പാസ്റ്റർ കെ.ബെന്നി അധ്യക്ഷത വഹിക്കും. ജോയൽ പടവത്ത് സംഗീത ശുശ്രൂഷ നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading