അനുരാജ് അടൂരിനായ് പ്രാർത്ഥിച്ചാലും
അടൂർ: ക്രൈസ്തവ സമൂഹത്തിനു നിരവതി ആത്മീയ ഗാനങ്ങൾ സംഭാവന ചെയ്തിട്ടുള്ള അനുഗ്രഹീത ഗായകനും എഴുത്തുകാരനും ആയ അനുരാജ് അടൂർ ഇന്ന് വൈകിട്ട് മുളക്കുഴയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഒരു കണ്ണിൽ അഴമായ മുറിവ് ഉണ്ട് എന്നറിയുന്നു.
മറ്റൊരുവാഹനത്തെ വാഹനത്തെ മറികടന്ന് വന്ന ഒരു വലിയ വാഹനം താൻ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചതിന് ശേഷം നിർത്താതെ വിട്ടുപോവുകയായിരുന്നു. അദ്ദേഹത്തിന്റെ പരിപൂർണ്ണ വിടുത്തലിനായി ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.