ലിവർപൂളിൽ അനു മാർട്ടിൻ (37) അന്തരിച്ചു 

ലിവർപൂൾ(യു.കെ): ഹാർട്ട്‌ ആൻഡ് ചെസ്റ്റ് ഹോസ്പിറ്റൽലിലെ സ്റ്റാഫ്‌ നഴ്‌സ്‌ ആയ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു (37) മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി. പി ജോർജ് – ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.

അനു മാർട്ടിൻ കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് രക്‌താർബുധം ബാധിച്ച് ചികിത്സയിലായിരുന്നു. വെങ്കിലും ബോൺ മാരോ ട്രാൻസ്‌പ്ലന്റേഷൻനിലൂടെ സൗഖ്യമായി മൂന്ന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ലിവർപൂളിൽ മാർട്ടിന്റെ അടുത്തേക്ക് എത്തിച്ചേർന്നത്. എന്നാൽ ലിവർപൂളിലെത്തിയ ആ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും പെടുന്നനെ ലീവർപ്പൂൾ റോയൽ ഹോസ്പിറ്റലിലും, പിന്നീട് റോയൽ കാൾറ്റർബ്രിഡ്ജ്ലേക്കും മാറ്റുകയായിരുന്നൂ. എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചേസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് പെൺമക്കൾ ആണുള്ളത്. ഏഞ്ചലീന (7) ഇസബല്ല (3) മക്കൾ ഇരുവരും നാട്ടിൽ. മൂന്ന് മാസങൾ മുമ്പ് മാത്രമാണ് മാർട്ടിൻ സ്റ്റാഫ്‌ നഴ്‌സായി ലിവർപൂളിലെത്തിച്ചേർന്നത്.  ദുഖാർത്തരായ കുടുംബാംഗങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply