ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ ഫെബ്രുവരി 22 മുതൽ

കലയപുരം: 26-മത് ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 2023,ഫെബ്രുവരി 22 ബുധൻ മുതൽ17 ഞായർ വരെ ഐ.പി.സി ഹെബ്രോൻ( കലയപുരം )സഭയ്ക്ക് മുന്നിൽ തയ്യാറാക്കപ്പെട്ട പന്തലിൽ നടക്കും.ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് പൊതുയോഗങ്ങൾ നടക്കുക.

സെന്റർ പാസ്റ്റർ ജി.ജോസഫ് കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്ററുമാരായ തോമസ് എം.കിടങ്ങാലിൽ,ദാനിയേൽ കൊന്നനിൽക്കുന്നതിൽ, എബ്രഹാം ജോർജ്, പ്രിൻസ് തോമസ്, കെ. ജെ. തോമസ്, വർഗീസ് എബ്രഹാം, കെ. സി. തോമസ്, ബെഞ്ചമിൻ വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

പാസ്റ്റേഴ്സ് &ലീഡേഴ്സ് സെമിനാർ,സോദരി സമാജം വാർഷികം, പാസ്റ്റേഴ്സ് ഓർഡിനേഷൻ, ഇവാഞ്ചലിസം ബോർഡ് ഔട്ട്റീച്ച്,സൺഡേ സ്കൂൾ&പി.വൈ.പി.എ സംയുക്ത വാർഷികം,സ്നാനശുശ്രൂഷ എന്നിവ ഈ ദിവസങ്ങളിൽ നടക്കും.ഞായറാഴ്ച സംയുക്ത ആരാധനയും കർത്തൃമേശ ശുശ്രൂഷയും പൊതുയോഗവും നടക്കും.സെന്റർ ക്വയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.പാസ്റ്റർ തോമസ് എം.കിടങ്ങാലിൽ കൺവൻഷൻ ചെയർമാനായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply