ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ബുധനാഴ്ച ആരംഭിക്കും

ചെങ്ങന്നൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ നടക്കും. ചെങ്ങന്നൂർ-മാവേലിക്കര റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോർജ് കെ ഉദ്ഘാടനം ചെയ്യും. ശാരോൻ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, സാം റ്റി മുഖത്തല, പി എ അനിയൻ, സാം തോമസ്,ഫിന്നി വർഗീസ്, റ്റി പാപ്പച്ചൻ, സിസ്റ്റർ റീജ ബിജു, സിസ്റ്റർ രഞ്ജി സാം എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

കൺവൻഷനോടനുബന്ധിച്ചു പാസ്റ്റേഴ്സ് കോൺഫറൻസ്, സി ഇ എം – സൺ‌ഡേ സ്കൂൾ സമ്മേളനം, വനിതാ സമ്മേളനം, സംയുക്ത സഭായോഗം എന്നിവയും ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply