അപ്പോളജറ്റിക്കൽ സെമിനാർ ഇഗ്നേറ്റ് 2022 സമാപിച്ചു
കടുംതുരുത്തി: ക്രൈസ്തവവിശ്വാസത്തിന്റെ ആധികാരികതയേ ഉയർത്തിപിടിച്ചു ഗ്രേ സെൽസ് സംഘടിച്ചിച്ച അപ്പോളജറ്റിക്കൽ സെമിനാർ ഇഗ്നേറ്റ് 2022 സെമിനാർ വളരെ വിജയകരമായി നടന്നു.
കോട്ടയം കടുതുരുത്തി എബെനെസർ ബൈബിൾ കോളേജിൽ വച്ചാണ് സെമിനാർ ‘നടത്തപ്പെട്ടത്. എബെനെസർ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ പാസ്റ്റർ.കെ.എസ് എബ്രഹാം പ്രാർത്ഥിച്ചു തുടക്കമിട്ട സെമിനാറിൽ പാസ്റ്റർ.അനിൽ കൊടിത്തോട്ടം മുഖ്യ അഥിതിയായിരുന്നു കൂടാതെ രാഹുൽ രാജ്, ജേക്കബ് വർഗീസ്, അലൻ ജോൺ, ആശിഷ് ജോൺ,ആഷർ ജോൺ, അലൻ റൊസാരിയൊ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഈ അപ്പോളജറ്റിക്കൽ സെമിനാറിൽ പ്രധാനമായും കേരളത്തിലെ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയായിരുന്നു. നിരീശ്വരവാദം എത്രത്തോളം അബദ്ധജടിലമായ വാദമാണെന്നും വെറും ഒരു അന്ധവിശ്വാസം മാത്രമാണെന്ന് സെമിനാറിൽ തെളിയിക്കാൻ കഴിഞ്ഞു. അതുപോലെ ക്രൈസ്തവവിശ്വാസത്തിന്റെ ആധികാരിത എത്രയാണ് എന്ന് ഓരോ പ്രബന്ധങ്ങളിലൂടെയും സമർഥിക്കുവാൻ സാധിച്ചു. 200-ൽ അധികം ആളുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് പങ്കെടുത്തു.
വിവിധ സഭകളിൽ നിന്നുള്ള ചെറുപ്പക്കാരുടെ ഐക്യതയുള്ള പ്രവർത്തനങ്ങളായിരുന്നു മുഖ്യആകർഷണം.
ഉപദേശങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഉള്ളപ്പോൾ തന്നെ ക്രിസ്തുവിൽ എല്ലാവരും ഒന്നാണ് എന്ന് ഇവർ കാണിച്ചത് എല്ലാ ക്രൈസ്തവർക്കും ഒരു മാതൃക തന്നെയാണ്. ഇനി ടീമിൻ്റെ മുൻപോട്ടു പ്രവർത്തനങ്ങൾ ശക്തമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സെമിനാറിന്റെ വീഡിയോസ് Greycells യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും

- Advertisement -
