സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സാർവ്വദേശീയ കൺവൻഷന് ശ്രീലങ്കയിൽ തുടക്കം

വാർത്ത: ജെറിൻ ഒറ്റത്തെങ്ങിൽ

കൊക്കാവിള / (ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ആരംഭിച്ചു. ഡിസംബർ 31 ശനിയാഴ്ച വരെ ചിലോവേ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധന ഹാളിൽ സാർവ്വദേശീയ കൺവൻഷൻ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ബുധനാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
1920 കളുടെ തുടക്കത്തിൽ മലയാളിയായ പാസ്റ്റർ പോൾ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ (ശ്രീലങ്ക) ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരിൽ അറിയപ്പെടുന്ന സഭയുടെ ശ്രീലങ്കയിലെ ആസ്ഥാനം മട്ടക്കുളിയായിലും അന്തർദ്ദേശീയ ആസ്ഥാനം ചെന്നൈ ഇരുമ്പല്ലിയൂരിലുമാണ്.

- Advertisement -

-Advertisement-

You might also like
Leave A Reply