പുതുവത്സരദിനത്തില്‍ ‘എക്സോഡസ് 2023’ സംഗീതസന്ധ്യ കുവൈറ്റില്‍
കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സോഡസ് 2023’ സംഗീതസന്ധ്യ രഹോബോത്ത് ഏ.ജി ഹാള്‍ (കലാഭവന്‍ ബില്‍ഡിംഗ്) അബ്ബാസിയയിൽ വെച്ച് ജനുവരി ഒന്ന് വൈകിട്ട് 5.30pm നു നടത്തപ്പെടുന്നു. കുവൈറ്റ് ക്രൈസ്തവ മലയാളികളുടെ അനുഗ്രഹീത ഗായകര്‍ നേതൃത്വം നല്‍കുന്ന സംഗീതസന്ധ്യയില്‍ കെ. ഇ. കുവൈറ്റ് ചാപ്റ്റര്‍ കൊയറും ഒത്തുചേരുന്നു.
കുട്ടികള്‍ക്കായി പ്രത്യേക പ്രോഗ്രാമുകള്‍ക്കോപ്പം കുഞ്ഞുങ്ങള്‍ക്കുള്ള ‘ന്യൂ ഇയര്‍ ഗിഫ്റ്റും’ കൊടുക്കപ്പെടും. സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍
അറിയിച്ചു.