ഫീച്ചര്‍: പാർലമെന്റിലും അഭിമാനമായി സോനു | തയ്യാറാക്കിയത്: ജെ പി വെണ്ണിക്കുളം

സോനുവിന് പ്രസംഗം ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ
ഇന്നലെ സോനു സി ജോസിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് തന്റെ പ്രസംഗ പാടവത്തിന് ലഭിച്ച അംഗീകാരമായിരുന്നു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മലയാളി ശബ്ദമായി മുഴങ്ങിയ സോനുവിന്റെ ശബ്ദം മലയാളികൾക്ക് അഭിമാനമായി മാറി. ഇന്ദിരാ ഗാന്ധിയുടെ ജീവിതം നൽകുന്ന സന്ദേശത്തെക്കുറിച്ച് പ്രഭാഷണം നടത്തുവാനാണ് അടൂർ കടമ്പനാട് സ്വദേശിയായ സോനു എത്തിയത്. കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര കഴിഞ്ഞ വർഷം നടത്തിയ പ്രസംഗ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയവർക്കാണ് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25പേർക്കാണ് ഇന്നലെ ക്ഷണം ലഭിച്ചത്.
ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള 3മിനിറ്റ് ദൈർഘ്യമുള്ള സന്ദേശം മുൻകൂട്ടി അയച്ചു കൊടുത്തിരുന്നു. ഇതുപരിഗണിച്ചാണ് ക്ഷണം ലഭിച്ചത്.

ഡൽഹി സർവകലാശാലയിൽ രാംജാസ് കോളേജിലെ ബി എ ഇംഗ്ലീഷ് ഓണെഴ്സ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സോനു. ഗൾഫിൽ ഉദ്യോഗസ്ഥനായ ജോസ് ചെറിയാന്റെയും അധ്യാപികയായ സുമ ജോസിന്റെയും മൂത്ത മകനായ സോനുവും ഇളയ മകനായ സോജുവും പ്രസംഗ രംഗത്ത് സജീവ സാന്നിധ്യമാണ്. ഡൽഹിയിലെ രഞ്ജീത് നഗർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ അംഗമായ താൻ ആത്മീയ കാര്യങ്ങളിലും ഉത്സാഹിയാണ്. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

തയ്യാറാക്കിയത്: ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply