ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ ഗ്രാഡ്വേവേഷൻ നടന്നു
അടൂർ: ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ (GVFM) ആഭിമുഖ്യത്തിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ആദ്യത്തെ ഗ്രാഡ്വേവേഷൻ നടന്നു.
2017ൽ റവ. ഡോ. ജോസ് ശാമുവൽ ആരംഭിച്ച ഗ്ലോബൽ വിഷൻ ഫോക്കസ് മിനിസ്ട്രിയുടെ (GVFM)ആഭിമുഖ്യത്തിൽ സൂം പ്ലാറ്റഫോമിലൂടെ സൗജന്യ വേദപഠന ക്ലാസും അനുബന്ധ ശുശ്രൂഷകളും ആരംഭിച്ചു.
നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് വ്യത്യസ്ത ഭാഷകളിലായി അധ്യാപനം നടന്നു വരുന്നു. നാല്പത് പേരാണ് കഴിഞ്ഞ ദിവസം B. Th., C. Th. ബിരുദങ്ങൾ കരസ്ഥമാക്കിയത്. അടുത്ത ബാച്ചിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ സൗജന്യമായി പഠിക്കുവാൻ അവസരം ഉണ്ട്.