കെ.സി മത്തായിയുടെ സംസ്കാരം നവംബർ 17 വ്യാഴാഴ്ച

തൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി (82) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം നവം. 17 വ്യാഴാഴ്ച രാവിലെ 8നു ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12നു ഐപിസി കൊണ്ടാഴി സഭ സെമിത്തേരിയിൽ. പാസ്റ്റർ ടി.ജി. ഉമ്മന്റെ സഹോദരൻ പുത്തൻവീട്ടിൽ ശീമോച്ചന്റെ മകൾ സാറാമ്മയാണ് ഭാര്യ.   സുവിശേഷപ്രവർത്തനങ്ങൾക്കായി കവിയൂരിൽ നിന്നും കന്യാകുമാരിലേക്ക് കുടിയേറിയ കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ചേലക്കര യുപിഎഫിൻറെ രക്ഷാധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. സൌത്ത് ഫ്ലോറിഡയിൽ ഐ പി സി ശാലേം സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ജോൺ ഇളയസഹോദരനാണ്.

മക്കൾ: പാസ്റ്റർ സാബു മത്തായി കാതേട്ട് (വേദാദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ ഐപിസി കോയമ്പത്തൂർ), സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ്), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു .

മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി സാം (ഹൈസ്കൂൾ അദ്ധ്യാപിക, പാസ്റ്റർ ഷിബു ഫിലിപ്പ് (പാസ്റ്റർ, ഐ പി സി കൊറ്റനാട് ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading