നമ്മുടെ ജീവിതം ദൈവദൃഷ്ടിയിൽ പൂർണം ആയിരിക്കണം: പാസ്റ്റർ എം റ്റി തോമസ്
ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷൻ ഇന്ന് സമാപിക്കും
ദുബായ്: ദൈവമക്കൾ ആകുന്ന നമ്മുടെ ജീവിതം ദൈവത്തിന്റെ ദൃഷ്ടിയിൽ പൂർണം ആയിരിക്കണം എന്ന് റ്റി.പി.എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്.
ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന് സമീപമുള്ള അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) നടക്കുന്ന ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ എബ്രായർ 10: 37 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവമക്കൾ പുതിയ ആത്മാക്കളെ സമ്പാദിക്കുവാൻ ഉത്സാഹികൾ ആയിരിക്കണം. അതോടൊപ്പം നമ്മുടെ ജീവിതവും ക്രിസ്തുവിൽ പൂർണമാകണം എന്ന് പാസ്റ്റർ എം റ്റി തോമസ് പറഞ്ഞു.
റ്റി പി എം അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയത്തിന്റെ പ്രാർത്ഥനയോട് ആരംഭിച്ച മൂന്നാം ദിന രാത്രി യോഗത്തിൽ ബ്രദർ ഡോൺ (മസ്കറ്റ്) അനുഭവസാക്ഷ്യം പ്രസ്താവിച്ചു. സുവിശേഷ പ്രവർത്തകർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രസംഗം തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ഇന്നലെ പകൽ പൊതുയോഗവും വൈകിട്ട് യുവജന സമ്മേളനവും നടന്നു.
സമാപന ദിവസമായ ഇന്ന് രാവിലെ ഒൻപതിന് ഗൾഫ് രാജ്യങ്ങളിലെ റ്റി പി എം സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം ദുബായ് അൽ നാസർ ലെയ്‌സർലാൻഡിൽ (ഐസ് റിങ്ക്) നടക്കും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നു.