തിമഥി വി.ബി.എസ്സ് ട്രെയ്‌നിംഗ് ആരംഭിച്ചു
തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ മാസ്റ്റേഴ്‌സ് ട്രെയ്‌നിംഗ് കൊല്ലം പെരിങ്ങാലത്തുള്ള മാര്‍ത്തോമ്മാ ധ്യാനതീരത്ത് നടന്നു. നവംബര്‍ 2,3 തീയതികളില്‍ നടന്ന പരിശീലനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ലീഡേഴ്‌സ് പങ്കെടുത്തു. ഫെയ്ത്ത് ഫാഷന്‍സ് എന്ന ഏറ്റവും പുതിയ തീമിന്റെ ട്രെയ്‌നിംഗാണ് നടന്നത്.
2023 മധ്യവേനലവധിക്കാലത്ത് നടക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിനായി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. മലയാളം ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ ഏഴ് ഇന്ത്യന്‍ ഭാഷകളിലും ഈ വര്‍ഷത്തെ സിലബസ് ലഭ്യമാണ്. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ട്രെയിനംഗുകള്‍ നടക്കും.