ഇന്നത്തെ ചിന്ത : ദൈവം എന്റെ ഓഹരി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:57
യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

News Middle Advt Banner

ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ നമ്മുടെ ഓഹരി നമ്മുടെ കർത്താവ് തന്നെയാണ്. ഉല്പത്തി 15:1 ൽ ദൈവം അബ്രഹാമിനോട് പറയുന്നത് ശ്രദ്ധിക്കുക, “അതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു”. പിതാവ് തന്റെ വസ്തുക്കൾ പങ്കുവയ്ക്കുമ്പോൾ ഏറ്റവും നല്ല ഓഹരി കിട്ടാൻ ഓരോ മക്കളും ആഗ്രഹിക്കാറുണ്ട്. ഇവിടെ ദൈവവചനം പ്രമാണിക്കുന്നവനാണ് “ദൈവം എന്റെ ഓഹരി” എന്ന് പറയുവാൻ കഴിയുക. പ്രിയരേ, ദൈവം തന്നെ ഓഹരിയായുള്ളവർ ഭാഗ്യമുള്ളവർ.
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading