സി. ഇ. എം ഗുജറാത്ത് സെന്റർ ക്യാമ്പ് സമാപിച്ചു
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ഗുജറാത്ത് സെന്ററിന്റെ മൂന്ന് ദിവസത്തെ ക്യാമ്പ് ഒക്ടോബർ 24,25,26 തീയതികളിൽ പ്രസിഡന്റ് പാസ്റ്റർ ടോണി വർഗീസ്, സെക്രട്ടറി ബെഞ്ചമിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ സൂറത്തിലെ കിം വി. കെയർ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്നു.”വിജയികളായി ഓടുക” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ ഷിബു കെ. ജോൺ (എക്സൽ മിനിസ്ട്രിസ്), സുനിൽ എ. പി. (ഉദയപ്പൂർ) എന്നിവർ ക്ലാസുകൾ എടുത്തു. സി.ഇ.എം. ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകി. അവസാനത്തെ രണ്ടു ദിവസങ്ങളിൽ താലന്ത് പരിശോധനയും നടന്നു. കുട്ടികൾക്ക് പ്രത്യേകം ട്രെയിനിങ് സെക്ഷനുകൾ, ഗെയിമുകൾ ഉണ്ടായിരുന്നു . രണ്ടാം ദിവസം സഹോദരന്മാർക്കും സാഹോദരിമാർക്കും പ്രത്യേകം സെക്ഷനുകൾ ക്രമീകരിച്ചു.