തെലങ്കാനയിൽ രണ്ട് മലയാളി വൈദികർ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം ലഭിച്ചു
KE News Desk | Hyderabad
ഹൈദരബാദ്: തെലങ്കാനയിൽ മലയാളി വൈദികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പത്തനംത്തിട്ട സ്വദേശി ബ്രദർ ബിജോ പാലമ്പുരയ്ക്കലാണ് (38) മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒഴുക്കിൽപ്പെട്ട മറ്റൊരു വൈദികനായ കോട്ടയം സ്വദേശി ഫാ. ടോണി സൈമണു(32) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തെലങ്കാനയിൽ നദിയിൽ കുളിക്കാൻ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്.
കോട്ടയം കൈപ്പുഴ സെന്റ് ജോർജ് വി.എച്ച്.എസ്.എസിലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകനാണ് ഫാ.ടോണി സൈമൺ. മല്ലപ്പള്ളി സ്വദേശിയാണ് ബിജോ പാലമ്പുരയ്ക്കൽ.