ഇന്നത്തെ ചിന്ത : കുലുക്കം |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 125:1
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.

ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സുരക്ഷിതത്വം നൽകേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമാണ്. അതിനെക്കുറിച്ചു നാം വ്യാകുലപ്പെടേണ്ട കാര്യമില്ല. പർവതങ്ങളാൽ ചുറ്റപ്പെട്ട യരൂശലേം ഭൂമിശാസ്ത്രപരമായി സുരക്ഷിതമുള്ള പ്രദേശം തന്നെ. എന്നാലും ശത്രുവിന്റെ ആക്രമണം ഹേതുവായി ദൈവത്തിന്റെ അദൃശ്യ കരം അവരോടു കൂടെയുണ്ട്. ഇതുപോലെ ദൈവം തന്റെ ജനത്തെ അതികാലത്തെ തന്നെ സഹായിക്കുവാൻ എഴുന്നേറ്റുവരും എന്ന് മറക്കാതിരിക്കുക. സങ്കീ. 46:5 നോക്കുക, “ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും”.
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading