അനുസ്മരണം I അന്നമ്മാമ്മയുടെ വേർപാട് ക്രിസ്തീയ സമൂഹത്തിന് വലിയ ഒരു നഷ്ടം തന്നെയാണ്

D. Mathews, Vice-Principal, Bethel Bible College Punalur

1994 – 96 വർഷങ്ങളിൽ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി(കണ്ണൻമൂല)യിൽ BD ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച കാലങ്ങളാണ് അന്നമ്മമ്മയെ ഓർക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിവരുന്നത്. സ്വരാജ് മസ്തയുടെ വാനും പാസ്റ്റർ പി. ഡി. ജോൺസൺ അവസാന നാളുകളിൽ ഉപയോഗിച്ചിരുന്ന കാറും ഓടിച്ച് എല്ലാ ദിവസവും ക്യാമ്പസിൽ എത്തുന്ന അമ്മാമ്മ മറ്റു വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്ത ആയിരുന്നില്ല. സെമിനാരിയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് സുവിശേഷീകരണ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അമ്മാമ്മ തന്റെ വാനുമായി സജീവമായിരുന്നു. ആദ്യവർഷങ്ങളിൽ ഞാനും അമ്മാമ്മയും ആയിരുന്നു സെമിനാരിയിലെ പെന്തക്കോസ്തു വിദ്യാർത്ഥികൾ എങ്കിൽ അടുത്ത വർഷങ്ങളിൽ പെന്തക്കോസ്ത് വിദ്യാർത്ഥികളുടെ അംഗസംഖ്യ ഗണ്യമായി വർദ്ധിച്ചു എന്നതും വളരെ സന്തോഷം നൽകുന്നതാണ്. 2001ൽ ഞങ്ങളുടെ വിവാഹത്തിനു KSRTC ബസ്സിൽ യാത്ര ചെയ്ത് വന്നു സംബന്ധിക്കുവാൻആ സൗഹൃദം ഇടയാക്കി. 1996 വരെ കേട്ട് കേൾവിയിൽ ഉണ്ടായിരുന്ന അന്നമ്മ ജോൺസനിൽ നിന്ന് വ്യത്യസ്തയായ ഒരു സഹപാഠിയായി ഞാനവരെ മനസ്സിലാക്കി. അമ്മാമ്മയുടെ വേർപാട് ക്രിസ്തീയ സമൂഹത്തിന് വലിയ ഒരു നഷ്ടം സൃഷ്ടിച്ചു എങ്കിലും ദൈവഹിതത്തെ ചോദ്യം ചെയ്യുവാൻ കഴിയുകയില്ലല്ലോ? ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ താൽക്കാലികമായി വിട ചൊല്ലുന്നു.

D. Mathews
Vice-Principal
Bethel Bible College
Punalur

 

-ADVERTISEMENT-

-ADVERTISEMENT-

You might also like