ഹൃദയഘാതത്തെ തുടർന്ന് അനൂപ് എബ്രഹാം (43) സൗദിയിൽ മരണമടഞ്ഞു
റിയാദ്: കോട്ടയം മണർകാട് സ്വദേശിയും സൗദി അറേബ്യൻ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടറായി ജോലി ചെയ്തുവരികയുമായിരുന്ന അനൂപ് എബ്രഹാം (43) സെപ്റ്റംബർ 25 ഞാറാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് സൗദിയിൽ മരണമടഞ്ഞു. കെ.പി. എബ്രഹാമിന്റെയും സാറാമ്മ എബ്രഹാമിന്റെയും മകനാണ്.
ഭാര്യ: അനീജ മറിയം ജോസഫ്. മൂന്ന് വയസുള്ള റെബേക്ക എബ്രഹാം ഏക മകളാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.