ഐ.പി.സി സൺഡേസ്കൂൾ എകദിന സമ്മേളനം മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: ഐ.പി.സി സൺഡേസ്കൂൾ എകദിന സമ്മേളനം മല്ലപ്പള്ളി സീയോൻ ടാബർനാക്കിൾ ഹാളിൽ നടക്കും. പാസ്റ്റർ കെ.വി ചാക്കോ ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ബിനു വടശ്ശേരിക്കര, ഷിനു തോമസ്, മാത്യു വർഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. ബെൻസൻ വർഗീസ്, സ്റ്റെഫിൻ രാജേഷ് എന്നിവർ ആരാധന നയിക്കും. പാസ്റ്റർ ടി ലാലു, പാസ്റ്റർ ജിജി മാമൂട്ടിൽ എന്നിവർ നേതൃത്വം നല്കും.