ഐ.പി.സി പൊൻകുന്നം സെന്റർ ഏകദിന ക്യാമ്പ് നാളെ
കോട്ടയം: ഐ.പി.സി പൊൻകുന്നം സെന്റർ പി.വൈ.പി.എ, സൺഡേസ്കൂൾ, സഹോദരീസമാജം സംയുക്തമായി ഒരുക്കുന്ന 25മത് ഏകദിന ക്യാമ്പ് ‘Awake’ 2022 ഐ.പി.സി സിയോൺ വാഴൂർ സഭാ ഹാളിൽ വച്ച് സെപ്തംബർ 21 തീയതി രാവിലെ 9:30 മുതൽ 4 മണി വരെ നടത്തപ്പെടുന്നു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ഷാജി പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്, പി.വൈ.പി.എ കോട്ടയം നോർത്ത് സെന്റർ) ക്ലാസുകൾ എടുക്കുന്നു. പാസ്റ്റർ എബ്രഹാം ജോർജ് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. ഇതാണ് സമയം(എഫ 5:16) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. സന്തോഷ് സി കെ ജനറൽ കൺവീനറായും, സി.ഐ മാത്യു, മേഴ്സി ബിജു എന്നിവർ ജോയിൻ കൺവീനിയേഴ്സ് ആയി ക്യാമ്പിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.