കാനഡയിൽ കാറപകടത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

ലണ്ടൻ (ഒന്റാരിയൊ): കാനഡയിലെ ലണ്ടനിൽ ഉപരിപഠനത്തിന് വന്ന കൂത്താട്ടുകുളം ചെറുവേലി പുത്തൻപുരയിൽ (കുറ്റിക്കാട്ടിൽ) ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോൾ ബിനോയിയുടെയും മകൻ ജിബിൻ സി ബിനോയ് (29) ഇന്ന് രാവിലെ ലണ്ടനിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ലണ്ടനിലെ ഫാൻഷേവ് കോളേജിലെ വിദ്യാർത്ഥിയാണ്.

പുലർച്ചെ 4.30ഓടെ ഹാമിൽട്ടൺ റോഡിലെ ലിറ്റിൽ ഗ്രേ സ്ട്രീറ്റിൽ വെച്ച് ജിബിൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ഒരു സെഡാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. ജിബിൻ കാനഡയിൽ എത്തിയിട്ട് 10 മാസമേ ആയിരുന്നുള്ളു. സംസ്കാരം പിന്നീട്. ദു:ഖാർത്താരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply