‘മലങ്കരയുടെ അഗ്നിനാവ്’ ഡോ. കെ. സി ജോൺ 75 വർഷങ്ങൾ പിന്നിടുമ്പോള്‍ | ബിനു വടക്കുംചേരി

ളിതമായ പ്രസംഗ ശൈലികൊണ്ടും ആത്മനിറവിന്റെ ശുശ്രൂഷകൊണ്ടും മലങ്കരയിൽ നിന്നും ലോകരാജ്യങ്ങൾ ഉടനീളം വചന വിത്തുകൾ പാകിയ പാസ്റ്റർ .കെ. സി ജോൺ ക്രിസ്‌തുവിനായി നേടിയത് പതിനായിരങ്ങളെ! 

മതേതര ഭാഷയിൽ പറഞ്ഞാൽ ‘പ്രസംഗം ഒരു കലയാണ്’ എന്നാൽ ‘ക്രിസ്തീയ പ്രസംഗം ദൈവകൃപ’ എന്ന് തന്റെ പ്രഭാഷണം കൊണ്ട്‌ തെളിയിച്ച ഡോ. കെ. സി ജോൺ അറിയപ്പെടുന്നത് ‘പ്രഭാഷണ വേദിയിലെ അഗ്നിനാവ്’ എന്നാണ്.
പെന്തെക്കോസ്ത് കൂട്ടായ്മകളിലെ വചന ധ്യാനത്തിനുള്ള പ്രാധാന്യത വളരെയധികമുള്ളതുകൊണ്ടാവാം
ഫ്ലയറും, ഫ്ലക്സുമില്ലാത്ത കാലത്ത് പ്രഭാഷകന്‍ കെ. സിയെ തേടിയെത്തിയത് അനേകായിരങ്ങളാണ്.
സഭയെ ഉണര്‍വിലേക്ക് നയിച്ച ആ യോഗങ്ങള്‍ എല്ലാം കെ. സി ജോണി നെ വിശ്വാസിക്കള്‍ക്കിടയില്‍ ഏറെ ജനകീയനാക്കി.
പ്രഭാഷണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും,കൂടാതെ നേതൃനിരയില്‍ നിന്ന്
സഭയെ നയിച്ചും പെന്തെക്കോസ്തു പ്രസ്ഥാനത്തിന് പൊതുസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കൈവരിച്ചു കൊണ്ടുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ സജീവ നേതൃത്വം വഹിച്ചു.
സുവിശേഷീകരണത്തിലുള്ള ദീര്‍ഘവീക്ഷണം തന്നെ ടി.വി ചാനല്‍ തുടങ്ങുവാന്‍ പ്രേരിപ്പിച്ചു. അക്കാലത്ത് പല വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും തുടങ്ങിവെച്ച ഉദ്യമം ‘പവറുള്ള വിഷനായി’ മാറുവാന്‍
അധികം സമയം വേണ്ടി വന്നില്ല. കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന ലോക്ക്ഡൌണ്‍ കാലത്ത് മുടങ്ങാതെ വീട്ടില്‍ത്തന്നെ സഭായോഗം
കൂടുവാന്‍ അനേകര്‍ക്ക് മുഖാന്തരമായി ചാനൽ മാറിയപ്പോള്‍ താൻ എടുത്ത തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. അതോടെ ‘പവർ വിഷൻ’
കൂടുതൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.
2016 – ല്‍ ക്രൈസ്തവ എഴുത്തുപുരയുടെ നവീകരിച്ച വെബ് & ന്യൂസ് പോർട്ടലും, കെ.ഇ ലോഗോയും പ്രകാശനം ചെയ്തുകൊണ്ട് പാസ്റ്റർ കെ. സി ജോണ്‍ പറഞ്ഞത്
“ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഈ കാലഘട്ടത്തിന്‍റെ ആവശ്യം” എന്നായിരുന്നു.


ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 95 -മത് ജനറല്‍ കൺവന്‍ഷനോട്‌ അനുബന്ധിച്ചു ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയ ‘സ്പെഷ്യല്‍ സപ്ളിമെന്റ്
ഐ.പി.സി വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിത്സൺ ജോസഫ്, ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ. സി ജോണിന് നൽകിയായിരുന്നു പ്രകാശനം ചെയ്തത്. മലയാള ക്രൈസ്തവ ലോകത്ത് ഓണ്‍ലൈന്‍ മാധ്യമ വിപ്ലവത്തിന് തുടക്കമിട്ട ക്രൈസ്തവ എഴുത്തുപുരയുടെ
പ്രഥമ ഡിജിറ്റല്‍ ദിനപത്രം തുടങ്ങി പല പ്രവര്‍ത്തനത്തിനും അദ്ദേഹം നല്‍കിയ പിന്തുന്ന വിസ്മരിച്ചുകൂടാ.

75-മത്തെ പിറന്നാള്‍ പിന്നിടുന്ന പാസ്റ്റര്‍ ഡോ. കെ. സി ജോണിന് പ്രാര്‍ത്ഥനയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply