കോട്ടയം സ്നേഹക്കൂട്ടിൽ സ്നേഹ സംഗമം നടത്തി ക്രൈസ്തവ എഴുത്തുപുര ശ്രദ്ധയും കേരള ചാപ്റ്ററും
KE NEWS DESK
കോട്ടയം: ക്രൈസ്തവ എഴുത്തുപുര ശ്രദ്ധയുടെയും കേരള ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ‘സ്നേഹക്കൂട്’ സന്ദർശിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരാലംബരായ എൺപതോളം മാതാപിതാക്കൾ താമസിക്കുന്ന സ്ഥലമാണ് ‘സ്നേഹക്കൂട്’. അവിടെയുള്ള പ്രിയപ്പെട്ടവർക്ക് പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കൊടുത്തു. അതിനു ശേഷം മാതാപിതാക്കളോടൊപ്പം സമയം ചിലവിട്ടു. ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ പീറ്റർ ജോയ്, അസോസിയേറ്റ് ഡയറക്ടർ ജിൻസ് ജോയ്, കേരള ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ ബെൻസി,സെക്രട്ടറി സുജാ സജി, അപ്പർ റൂം ഡയറക്ടർ പാസ്റ്റർ ബ്ലസൻ പി ബി, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.