പാസ്റ്റർ. കുഞ്ഞുമോൻ പോത്തൻകോടിന് വാഹനാപകടത്തിൽ പരിക്കേറ്റു

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് ദൂതൻ മാഗസിന്റെ എഡിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ഡി കുഞ്ഞുമോൻ ജൂലൈ 16 ശനിയാഴ്ച്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അദ്ദേഹം. സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. . നെഞ്ചിൽ ഏറ്റ ക്ഷതം ഒഴിച്ച് മറ്റ് കാര്യമായ പരുക്കുകൾ ഒന്നും ഇല്ല. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply