ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്റേഴ്സ് മീറ്റിംഗ് ജൂലൈ 24ന്
തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്
തിരുവനന്തപുരം റീജിയൻ
പാസ്റ്റേഴ്സ് മീറ്റിംഗ് ജൂലൈ 24ന് ഉച്ചകഴിഞ്ഞു 3 മുതൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശ്രീകാര്യം സഭയിൽ വച്ച് നടക്കും.
സഭാ നാഷണൽ പ്രസിഡന്റ്
പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമുവേൽ,തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് എന്നിവർ അതിഥികൾ ആയിരിക്കും. റീജിയനിലുള്ള എല്ലാ ദൈവദാസന്മാരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.