നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി കോൺഫറൻസ് ജൂലൈ 21 മുതൽ ഡാളസിൽ
ഡാളസ്: അറ്റ്ലാന്റാ നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ എൻ എ സി ഒ ജി കോൺഫറൻസിന്റെ സിൽവർ ജൂബിലി സമ്മേളനം ജൂലൈ 21 മുതൽ 24 വരെ ഡാളസിലെ മെസ്ക്വിറ്റ് കൺവെൻഷൻ സെന്ററിൽ നടക്കും.
പാസ്റ്റർ ജോസ് ആനിക്കാട് (പ്രസിഡന്റ് ), പാസ്റ്റർ സണ്ണി താഴാമ്പള്ളം (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം തോമസ് (സെകട്ടറി), വിൽസൺ വർഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ദേശീയ കമ്മിറ്റി കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ സഭാ നേതാക്കൻന്മാർ പങ്കെടുക്കും.