ഭാവന: പരാക്രമശാലി | ബെന്നി ജി. മണലി
അയാൾ ചിന്തിക്കുകയായിരുന്നു നീണ്ട ഏഴ് വർഷങ്ങൾ , പട്ടിണിയുടെയും കഷ്ടകാലത്തിന്റെനയും നാളുകൾ, പർവ്വതങ്ങളിലും, ഗുഹകളിലും വാസം . താഴവര മിദ്യാൻ കൈവശമാക്കി . ചിലപ്പോളൊൾക്കേ തങ്ങളെ തേടി വരും അവർ, ദ്രോഹിയ്ക്കനും കൊള്ള അടിക്കാനും . നശിപ്പിക്കുവാനും, ചുട്ടെരിക്കാനും . പാത്തും പതുങ്ങിയും വിളവിറക്കുമ്പോൾ ഒരിക്കൽ എങ്കിലും വിചാരിക്ക്കും ശത്രു കാണല്ലേ എന്ന്. ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കയും ഇപ്രാവശ്യമെങ്കിലും ശത്രുവിൽ നിന്ന് തങ്ങളുടെ വിളവിനെ കാക്കണേ എന്ന് . കാലങ്ങൾ ഏറെയായി വയർ നിറച്ചു ഭക്ഷിച്ചിട്ടു . സ്വന്തം കൃഷിഭൂമിയിൽ കാല പെറുക്കി ജീവിക്കണ്ടി വരുന്ന അവസ്ഥ സ്വന്തം പ്രയത്നം വ്യർത്ഥമാകുന്ന വർഷങ്ങൾ . ദൈവം കൈ വിട്ട കാലങ്ങൾ
വിതക്കുമ്പോൾ എത്തുന്ന ശത്രു എങ്ങിനെയെങ്കിലും വിളവെടുപ്പിൽ എത്തിച്ചാൽ അവർ കൂട്ടമായെത്തും വിളവ് കൊണ്ടുപോകും . വിളനിലം അവരുടെ ആടുമാടുകളെ അഴിച്ചു വിറ്റു നാമ്പ് പോലും ശേഷിപ്പിക്കില്ല .അവ വലിയ കൂട്ടമായെത്തുമ്പോൾ വെട്ടുക്കിളി പോലെ ശേഷിപ്പിക്കില്ല . ജനത്തിന്റെ കണ്ണീരുപോലും അറ്റു യഹോവയോടു കരഞ്ഞു.
മിദ്യാന്യരുടെ കണ്ണിൽ പെടാതെയിരിക്കാൻ അയാൾ വിദക്തമായി വിതച്ചു എല്ലാം പൂവിട്ടു തളിർത്തു . എല്ലാം ഒളിപ്പിച്ചു വലിയ സന്തോഷത്തോടെ അയാൾ ഗോതമ്പു കളപ്പുരയിലേക്കല്ല മറിച് മുന്തിരി ചക്കപ്പുരയിലേക്ക് കൊണ്ട് പോയി. മുന്തിരിയുടെ വിൽവെടുപ്പിന് സമയത്തെ അല്ലാലോ അപ്പോൾ ശത്രു വരില്ല അവന്റെ കണ്ണ് അവിടെ വരില്ല എന്ന് ഓർത്തു
പുറകിൽ കാൽ പെരുമാറ്റം കേട്ടു. ശത്രു തന്നെ കണ്ടിരിക്കുന്നു . തന്റെ പ്രയത്നം, ബുദ്ധി ഒക്കെ വീണ്ടും പാഴായി. മനസാ സ്വയം ശപിച്ചു. ആഹാരവും ആയി എത്തുന്ന അപ്പനെ ഓർത്തു വീട്ടിൽ ഇരിക്കുന്ന മകകളെ ഓർത്തു. എന്തെ ദൈവം നമ്മളോട് ഇങ്ങിനെ എന്ന് ഓർത്തു .ശത്രുവിന്റെ കാൽപ്പെരുമാറ്റം കേട്ടങ്കിലും പിന്തിരിഞ്ഞു നോക്കിയില്ല…
പരാക്രമശാലിയെ… ആരോ നീട്ടി വിളിക്കുന്നു.. ശത്രു വീണ്ടും പരിഹസിക്കുന്നു. ദൈവം വീണ്ടും കണ്ണടക്കുന്നു , തങ്ങളുടെ പ്രാത്ഥനക്കു ചെവി അടക്കുന്നു. കാലൊച്ച വന്നപ്പോൾ തിരിഞ്ഞു നോക്കി…
ശത്രു അല്ല ദിവ്യ ശോഭ ഉള്ള ഒരു വ്യക്തി. അടുത്തത് വന്നപ്പോൾ അത് ഒരു ദൂതൻ എന്ന് തോന്നി. മുഖം ഒക്കെ പ്രകാശിക്കുന്നു. ആരെന്നു നോക്കുന്നതിനു മുൻപ് തന്നെ തന്റെ സങ്കടവും, ദുഃഖവും കരച്ചിലും, ദേഷ്യവും അണപൊട്ടി ഒഴുകി . എല്ലാ പരാതിയും അണ പൊട്ടി ഒഴുകി
എല്ലാം കേട്ട ദൂതൻ തന്റെ ദൗത്യം പറഞ്ഞു കേൾപ്പിച്ചു .. വീണ്ടും കാതിൽ ശബ്ദം മുഴങ്ങി ബലത്തോടെ പോക
അതെ അവൻ പരാക്രമ ശാലി ആയി മാറിയിരുന്നു … അപ്പന്റെ ബലീ പീഠം ലക്ഷ്യമാക്കി അയാൾ നടന്നു ബലി അർപ്പിക്കാനായില്ല പൊളിക്കാൻ..!