സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ശതാബ്ദി കൺവൻഷനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ സൗജന്യ തയ്യൽ പരിശീലന കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി വയനാട്ടിൽ ചീപ്പാട് എന്ന സ്ഥലത്ത് തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ട്രിവാൻഡ്രം സോൺ ഡയറക്ടർ പാസ്റ്റർ ടി എം മാമച്ചൻ ഉദ്ഘാടനം നിർവഹിച്ചു. എജ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു മുഖ്യസന്ദേശം നൽകി. വൈ പി ഇ ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ് ആശംസകൾ അറിയിച്ചു. വയനാട് സെന്റർ പാസ്റ്റർ സി ഐ തോമസ് നേതൃത്വം നൽകി

- Advertisement -

-Advertisement-

You might also like
Leave A Reply