പാസ്റ്റർ ജെ സജി ഏ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ
പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടറായി പാസ്റ്റർ ജെ സജി തെരഞ്ഞെടുക്കപെട്ടു. അസ്സെംബ്ലിസ് ഓഫ് ഗോഡ് വള്ളികുന്നം സഭാ അംഗമാണ്. സേറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വേദശാസ്ത്രത്തിൽ ബാച്‌ലർ ഡിഗ്രിയും മാവേലിക്കര NPWM സെമിനാരിയിൽ നിന്നും M. Div ഉം കരസ്ഥമാക്കിയിട്ടുണ്ട്. ഇടയ ശുശ്രുഷയിൽ കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ സെക്ഷൻ CA പ്രസിഡന്റ്, സെക്ഷൻ ട്രെഷറർ, മാവേലിക്കര, കോട്ടയം സെക്ഷനുകളിൽ പല വർഷങ്ങളിൽ പ്രേസബിറ്റർ എന്നി നിലകളിലും മികച്ച നേതൃത്വ പാടവവും ഉണ്ട്.




- Advertisement -