IMPACT 22; അനുഗ്രഹീത സമാപ്തി
കാനഡ: യുവജന സംഘടനയായ കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ഈ വർഷത്തെ ക്യാമ്പായ ഇമ്പാക്ട് 2022 അനുഗ്രഹീത സമാപ്തി. ബെൽവെലിലെ ട്രന്റനിൽ റമദാ ക്യാമ്പ് സൈറ്റിൽ നടന്ന ക്യാമ്പ് യുവചനങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായി. ” Face the book” എന്ന തീം ആസ്പതമാക്കി നടന്ന ക്യാമ്പ് ജൂൺ 24 തുടങ്ങി 27 ഞാറാഴ്ചത്തെ ആരാധനയോടെ സമാപിച്ചു. പാസ്റ്റർ ജാർമോ, പാസ്റ്റർ ജാർക്കോ, പാസ്റ്റർ ജെഫ്രി വിവിധ സെഷനുകളിലെ മുഖ്യ പ്രഭാഷകരായിരുന്നു കാനഡയിലെ വിവിധ പട്ടണങ്ങളിൽ നിന്നും വന്ന യുവജനങ്ങൾ പങ്കെടുത്ത ക്യാമ്പ് കോവിഡിന് ശേഷമുള്ള കാനഡയിലെ വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ചു. മിഷൻ ചലഞ്ച്, കുട്ടികൾക്ക് വേണ്ടി ബൈബിൾ സ്കൂൾ സെഷനുകൾ, കാത്തിരിപ്പു യോഗം, ഗെയിം സെഷനുകൾ, വർഷിപ് സെഷൻ തുടങ്ങിവ ക്യാമ്പിന്റെ ആകർഷങ്ങളായി. സമാപന ദിവസം ഞായറാഴ്ച ആരാധനയോടെ ചേർന്ന് സ്നാന ശുശ്രുഷ അനുഗ്രഹമായി നടക്കുവാൻ ഇടയായി.