ജൂലി ജോൺ (45) നിര്യാതയായി
പുനലൂർ: കരവാളൂർ, പാറവിള, ചെറുപുഷ്പം വീട്ടിൽ (വേളാങ്കണ്ണി) ജൂലി ജോൺ (45 ) അന്തരിച്ചു. ലണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന ജൂലി അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അഞ്ചൽ സ്വദേശി പ്രകാശ് ഉമ്മനാണ് ഭർത്താവ്. ഏഞ്ചൽ പ്രകാശ്, ലിയോണ പ്രകാശ് എന്നിവർ മക്കളാണ്. ഹൃദയസ്തംഭനത്തെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരൻ ജയഘോഷ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചിരുന്നു. പിതാവ്: ചാക്കോ ജോൺ, മാതാവ്: മറിയ ജോൺ. സംസ്കാരം പിന്നീട്. ദുഃഖർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.



- Advertisement -