അസംബ്ലീസ് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ പഠനോപകരണ വിതരണം നടന്നു
പുനലൂർ: ഏ.ജി ഡിസ്ട്രിക്ട് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്നേ ദിവസം പുനലൂർ ഓഫീസിൽ വെച്ച് പഠനോപകരണം സഭാ സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേൽ വിതരണം ചെയ്തു.
സൺഡേ സ്കൂൾ ഡയറക്ടർ ബ്രദർ.സുനിൽ. പി. വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറാർ ബിജു ഡാനിയേൽ സ്വാഗതം അറിയിച്ചു. ഡിസ്ട്രിക്റ്റിന് വേണ്ടി സെക്രട്ടറി റവ. തോമസ് ഫിലിപ്പും,ഡിസ്ട്രിക്ട് പ്രസ്ബിറ്ററിക്കുവേണ്ടി അടൂർ സെക്ഷൻ
പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി ജോർജും,കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ. പാസ്റ്റർ ജെ സജിയും, മദ്യമേഖല സൺഡേ സ്കൂൾ കൺവീനർ ബ്രദർ. എം ഏ. സാബുവും ആശംസകൾ
അറിയിച്ചു.വേർപാടിന്റെ വേദനയിൽ കഴിയുന്ന അസിസ്റ്റന്റ് സുപ്രണ്ടിന്റെ കുടുംബത്തിനായി പാസ്റ്റർ. പി. എസ്. മാത്യുവും, വിവിധ വിഷയങ്ങൾക്കായി പാസ്റററുമാരായ ജോസ് വർഗീസും, റെജി വർഗീസും, ജോൺ ഫിലിപ്പോസും പ്രാർത്ഥിച്ചു.ഇന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തെക്കൻ മേഖലയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സഹായം കാട്ടാക്കട ഏ. ജി യിൽ വെച്ച് വിതരണം ചെയ്യും. പാസ്റ്റർ റെജി പുനലൂരും, ബ്രദർ. ജോമോൻ കുളത്തുപ്പുഴയും, പാസ്റ്റർ തിമോത്തി ചാക്കോയും മീറ്റിംഗിന് നേതൃത്വം നൽകി.




- Advertisement -