പാസ്റ്റർ റ്റി എസ് ജോർജിന്റെ സംസ്കാരം ഇന്ന്
കോട്ടയം: പരുത്തുംപാറ നെല്ലിക്കൽ തയ്യിൽ പാസ്റ്റർ റ്റി എസ് ജോർജ് (82) ജൂൺ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജൂൺ 13 ന് രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1.30 ന് ചിങ്ങവനം ബെഥേസ്ത സഭ സെമിത്തേരിയിൽ നടക്കും.
ആറു പതിറ്റാണ്ടിലധികം മലബാറിലെ വയനാട്, മീനങ്ങാടി, ഓത്തൽ എന്നിവിടങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ നടത്തി നിരവധി സഭകൾ സ്ഥാപിച്ചു പാസ്റ്റർ റ്റി എസ് ജോർജ് ഇടുക്കിയിലെ കൊച്ചിറ, തൃശ്ശൂർ, കുന്നംകുളം, പുനെ (മഹാരാഷ്ട്ര), ഡൽഹി എന്നീ സ്ഥലങ്ങളിലും കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു. ഭാര്യ: പാതലിൽ റേച്ചൽ ജോർജ്. മക്കൾ: പാസ്റ്റർ റ്റി ജി സാമുവേൽ (സീനിയർ പാസ്റ്റർ, കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ച്, യു കെ), ഡാർളി രാജു (ഡൽഹി), ജെയിംസ് റ്റി ജി (മുംബൈ), സജി റ്റി ജി, സൈമൺ റ്റി ജി, ഡോട്ട്ലി ജേക്കബ് (കോലാപൂർ). മരുമക്കൾ: മേരിക്കുട്ടി സാമുവേൽ (യു കെ), റവ ഡോ രാജു വർഗീസ് (ഡൽഹി), കുഞ്ഞുമോൾ ജെയിംസ് (മുംബൈ), ബിന്ദു സജി, മിനി സൈമൺ, ജേക്കബ് ജോൺ (കോലാപൂർ).