പി.വൈ.പി.എ യു. എ. ഇ റീജയൻ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ അനുഗ്രഹീത സമാപ്തി

ഷാർജ: യു എ ഇ റീജിയൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2022 മെയ് മാസം 30 തിങ്കൾ രാവിലെ 9 മണിക്ക് 12:30 വരെ സ്പെഷ്യൽ പ്രോഗ്രാം നടത്തപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ചുമതലയിൽ ഉള്ള അൽ ഇബ്തിസമാ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേകം പരിപാടിയിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി കഥ, കവിത, ആക്ഷൻ സോങ്, ഗാന പരിശീലനം എന്നിവ നടത്തി.

പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള കുട്ടികൾ ആയതിനാൽ തികച്ചും വ്യത്യസ്തമായ പ്രോഗ്രാം ആയിരുന്നു. കുട്ടികളും സ്റ്റാഫും പി.വൈ.പി.എ അംഗങ്ങളും ഒന്നിച്ചു കൂടിയ ഈ സമ്മേളനം കുട്ടികളിൽ സന്തോഷത്തിന്റെ പൂത്തിരിനാളങ്ങൾ തെളിയിക്കുവാൻ പര്യാപ്തമായി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ വേദനയും ദുഃഖവും മനസ്സിലാക്കുവാനും സ്വയം വിലയിരുത്തുവാനും ഉള്ള ഒരു അവസരം ആയിരുന്നു അത്. അനേകരുടെ ഹൃദയം തുറന്നു കണ്ണ് നനഞ്ഞു.

ബ്രദർ.റെജി മാത്യു ,ബ്രദർ .എബിൻ, സിസ്റ്റർ.സൗമ്യ,ബ്രദർ. പ്രിൻസ് എന്നിവർ കുഞുങ്ങൾക്ക് ഉള്ള വിവിധ പ്രോഗ്രാമുകൾക്ക് നേത്രുത്വം നൽകി.

ഡോ.വിൽസൺ ജോസഫ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ),ഡോ. ഈ. പി. ജോൺസൺ ( മുൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ്ജ പ്രസിഡന്റ് )ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ്‌ മെമ്പർമ്മാരായ സാം കെ വർഗീസ്, സലാം, റോയികെ.മാത്യു ,രാധാകൃഷ്ണൻനായർ ( സി ഇ ഓ, ഷാർജ ഇന്ത്യൻ സ്കൂൾ) ബിജു സോമൻ ( കേരള ഗവൺമെന്റ് നോളജ് ഹെഡ് ) പാസ്റ്റർ ഡിലു ജോൺ,എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
പി വൈ പി എ റീജിയൻ ഭാരവാഹികളായ പ്രസിഡന്റ് റവ. സൈമൺ ചാക്കോ, സെക്രട്ടറി ജേക്കബ് ജോൺസൺ, പാസ്റ്റർ സാമുവേൽജോൺസൻ , ബ്രദർ ജിൻസ് .പി. ജോയ്,ബ്രദർ ജോബി.എം.തോമസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply