തോമസ് വടക്കേക്കുറ്റ് പെന്തെക്കോസ്തിന്റെ പൊതുമുഖം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
തിരുവല്ല: തോമസ് വടക്കേക്കുറ്റ് പെന്തെക്കോസ്തിന്റെ പൊതുമുഖവും പെന്തെക്കോസ്തു സത്യങ്ങളുടെ കാവലാളും ആയിരുന്നെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
സുവിശേഷ മുന്നേറ്റത്തിനും ആത്മീയ ഉന്നമനത്തിനും വേണ്ടി എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും നിരന്തരം ആഹ്വാനം ചെയ്തു.
പെന്തെക്കോസ്തു സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അതിനായി സഭാനേതൃത്വങ്ങളോട് നിരന്തരം സംവാദിക്കുകയും ചെയ്തിരുന്നുവെന്നും ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ വിലയിരുത്തി. സംഘാടകൻ, സഭാ സ്നേഹി എന്നീ നിലകളിൽ അദ്വിതീയ സ്ഥാനം പുലർത്തിയ അദ്ദേഹം സമൂഹത്തിനും പത്രപ്രവർത്തന രംഗത്തും നൽകിയ സുദീർഘമായ സേവനങ്ങളെ മാനിച്ച് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്കാരം നല്കിയിരുന്നു.
ചെയർമാൻ സി.വി.മാത്യു, വൈസ് ചെയർമാൻ സാംകുട്ടി നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു ചിക്കാഗോ, ട്രഷറാർ ഫിന്നി പി.മാത്യു, ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവ്വൂക്കാരൻ മറ്റു ഭാരവാഹികളായ അച്ചൻകുഞ്ഞ് ഇലന്തൂർ, ഷാജി മാറാനാഥാ, കെ ബി. ഐസക്, സി.പി.മോനായി, രാജൻ ആര്യപ്പിള്ളി, വെസ്ലി മാത്യു ഡാളസ് എന്നിവർ അനുശോചനം അറിയിച്ചു.