അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ് (APCCON SF) 2022-23 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു
അബുദാബി: അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ് (APCCON SF) 2022 – 23 വർഷത്തേക്കുള്ള പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. 2022 മെയ് 30 തിങ്കളാഴ്ച വൈകിട്ട് അബുദാബി അൽ നാസർ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് സാമൂവേലിന്റെ അധ്യക്ഷതയിൽ നടന്നതായ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്. സിസ്റ്റർ ആനി സാമുവേൽ (പ്രസിഡന്റ്) സിസ്റ്റർ അനി എബി (വൈസ് പ്രസിഡന്റ്) സിസ്റ്റർ ജോളി ജോർജ് (സെക്രട്ടറി) സിസ്റ്റർ ഡെയ്സി സാമുവേൽ (ജോയിൻ സെക്രട്ടറി) സിസ്റ്റർ ബിജി ജോജി (ട്രെഷറർ) സിസ്റ്റർ ആശ ഫിലിപ്പ് (ജോയിൻ ട്രെഷറർ) സിസ്റ്റർ ബെറ്റി അലക്സ് (കൊയർ കോർഡിനേറ്റർ) എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ.പ്രസ്തുത മീറ്റിംഗിൽ അപ്കോൺ എക്സിക്യൂട്ടീവ് അംഗങ്ങളും അംഗത്വ സഭകളിലെ ശുശ്രൂഷകൻമാരും പങ്കെടുത്തു.