ഷൈജു വർഗീസ് (40) അക്കരെ നാട്ടിൽ
പുതുശ്ശേരി: കുവൈറ്റ് ലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജർ പത്തനംതിട്ട വെണ്ണികുളം പള്ളിയക്കൽ കുര്യൻ വർഗീസിന്റെയും മേരി വർഗീസിന്റെയും മകൻ ഷൈജു വർഗീസ് (40 ) മെയ് 29 ന് നിര്യാതനായി. സംസ്കാര ശുശ്രൂഷ പിന്നീട്.
രക്തസമ്മർദ്ദം കൂടി കുഴഞ്ഞ് വീണതിനെ തുടർന്ന് കുമ്പനാട് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ച ഷൈജു വർഗീസിന് പുലർച്ചെ കടുത്ത ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
ഭാര്യ: മിൻസി തോമസ് മഞ്ഞക്കിയിൽ.