ക്രൈസ്‌തവ എഴുത്തുപുര വിദ്യാഭ്യാസ സഹായവിതരണം നടത്തി
കടമ്മനിട്ട: ക്രൈസ്തവ എഴുത്തുപുര ബഹ്‌റിൻ ചാപ്റ്ററിന്റെ സഹായത്തോടെ ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ വിദ്യാഭ്യാസ സഹായവിതരണം നടത്തി. കാട്ടൂർ അന്ത്യാളൻകാവിൽ ഇരുപത് വിദ്യാർഥികൾക്കാണ് കാട്ടൂർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് സഹായം കൊടുത്തത്.
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് അഷേർ മാത്യു വിതരണം ചെയ്തു. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. ബെൻസി ജി. ബാബു, ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ.പീറ്റർ ജോയ്, സെക്രട്ടറി സുജ സജി, ട്രെഷറർ ബിനീഷ് പി. ബി , ഗായകൻ പാസ്റ്റർ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.