ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും സംഗീത സന്ധ്യയും നടന്നു
KE NEWS DESK | Qatar
ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 28 ന് ഐ.ഡി.സി.സി കോംപ്ലെക്സിലെ ഹാൾ നമ്പർ 5-ൽ വച്ച് നടന്നു. ഐ ഡി സി സി- പി സി ചെയർമാനും,ബെഥേൽ ഏ.ജി ദോഹ സഭ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. എം. ജോർജ് ഖത്തർ ചാപ്റ്ററിന്റെ 2022-23 പ്രവർത്തന വർഷം പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുകയും പ്രവർത്തന വർഷത്തെ ചാപ്റ്റർ ഭാരവാഹികളെ പൊതുസദസ്സിനെ പരിചയപ്പെടുത്തുകയും ചെയ്തു. തൂലികയുടെ ശക്തി ഇന്നും പ്രസക്തമാണ് എന്നും രാജ്യങ്ങളെ മാറ്റിമറിച്ച തീരുമാനങ്ങൾ തൂലികയിലൂടെ ചരിത്രത്തിൽ രേഖപെടുത്തിയിട്ടുള്ളതും ഉത്‌ഘാടന സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
ഖത്തറിലെ സീനിയർ ശുശ്രൂഷകന്‍ പാസ്റ്റർ എം. ബി. സോമൻ (DPA- ഐപിസി സഭ ) പുതിയ പ്രവർത്തകരെയും പ്രവർത്തനങ്ങളെയും അനുഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. ദോഹ ഐ.പി.സി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി. കെ ജോൺസൻ മുഖ്യ സന്ദേശം കൈമാറി.2 കൊരിന്ത്യർ 2 : 14 ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സംസാരിച്ചു. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ ദൈവം ജയോത്സവമായി നടത്തട്ടെ എന്ന് ആശംസിക്കുകയും അപ്പോൾ തന്നെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുന്നവർ ആകുവാൻ ഉത്ബോധിപ്പിക്കുകയും ചെയ്തു.
ഖത്തറിലെ വിവിധ സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് റവ.ജേക്കബ് തോമസ്(ഇവാഞ്ചിലിക്കൽ ചർച്ച്), പാസ്റ്റര്‍ സാം തോമസ് (ശാരോൺ സഭ ദോഹ & പ്രാർത്ഥന ധ്വനി ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ ), പാസ്റ്റര്‍ ജേക്കബ് ജോണ്‍ (IDCC- PC കോർഡിനേറ്റർ) ,ബ്രദര്‍. ജോണ്‍ ജോര്‍ജ് (സെക്രട്ടറി , QMPC & വൈസ് പ്രസിഡന്റ് – ICPF ഖത്തർ ) കൂടാതെ ക്രൈസ്തവ എഴുത്തുപുര ആഗോള കുടുംബത്തെ പ്രതിനിധീകരിച്ച് ബ്രദർ സ്റ്റാൻലി അടപ്പനംകണ്ടത്തിൽ (KE വൈസ് പ്രസിഡന്റ് – മീഡിയ ),പാസ്റ്റര്‍ പ്രമോദ് കെ സെബാസ്റ്റ്യൻ(എക്സിക്യൂട്ടീവ് മെമ്പർ ), ബ്രദർ റിബി കെന്നത്ത് (KE UAE ചാപ്റ്റർ പ്രസിഡന്റ്) തുടങ്ങിയവർ ആശംസകള്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കഴിഞ്ഞ വർഷത്തെ ഓൺലൈൻ ബൈബിൾ ക്വിസ് ജേതാക്കൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.സംഗീത സന്ധ്യക്ക് ബ്രദർ ടിങ്കുവിൻറെ നേതൃത്വത്തിലുള്ള ഗായകസംഘം നേതൃത്വം നൽകി. ഗായകസംഘം അംഗങ്ങൾ (ഗായകർ : ബ്രദർ ബിപിൻ, സിസ്റ്റർ മെഡോണ, സിസ്റ്റർ ഡോണ, ബ്രദർ സഞ്ജു തോമസ് (കീ ബോർഡ് ), ബ്രദർ ജെയ്സൺ (ഗിറ്റാർ), ബ്രദർ ജെയ്ക്ക് (ഡ്രം). ദോഹ എ ജി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സജി പി. സമാപന പ്രാർത്ഥനയും ആശിർവാദവും നിർവ്വഹിച്ചു.
ഖത്തർ ചാപ്റ്ററിന്റെ സീനിയർ എക്സ് ഒഫീഷ്യൽ പാസ്റ്റർ ഷിജു തോമസ് പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് ഷെറിൻ ബോസ് അധ്യക്ഷനായിരുന്നു.ചാപ്റ്റർ വൈസ് പ്രസിഡന്റ് പ്രൊജെക്ട്സ് സിസ്റ്റർ റാണി ലിസൻ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തങ്ങൾ കുറിച്ച് ലഘുവിവരണം നൽകി . ചാപ്റ്റർ സെക്രട്ടറി ജസ്റ്റിൻ മാത്യു സ്വാഗതവും ,ചാപ്റ്റർ ഇവാഞ്ചലിസം കോർഡിനേറ്റർ ഷിബു വാതല്ലൂർ നന്ദിയും അറിയിച്ചു.