കാർഡിഫിൽ ദ്വിദിന വി.ബി.എസ്സുമായി ടി.പി.സി

KE NEWS Desk | London, UK

കാർഡിഫ് (യു.കെ): കാർഡിഫിൽ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന ടാബർണാക്കിൾ പെന്തക്കോസ്തൽ സഭയുടെ (ടി.പി.സി) ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി അവധിക്കാല വേദപഠന ക്‌ളാസുകൾ സംഘടിപ്പിക്കുന്നു. ജൂൺ 3, 4 തീയതികളിൽ രാവിലെ 10 മണി മുതൽ 3 മണി വരെയാണ് വി.ബി.എസ് നടത്തപ്പെടുന്നത്. ‘The Castle of Courage” എന്നതാണ് വി.ബി.എസ്സിന്റെ ചിന്താവിഷയം. 2 ദിവസങ്ങളിലായി നടക്കുന്ന ക്ലാസ്സുകളിൽ കുട്ടികൾക്കായി കഥകൾ, കവിതകൾ, ചിത്ര രചന, പെയിന്റിംഗ്, ആക്ഷൻ സോങ്ങുകൾ തുടങ്ങി വ്യത്യസ്ത ഇനം പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നതെന്ന് ടി.പി.സി യുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply